ചൈന എക്‌സ്‌പെര്‍ട്ട്, ഗോള്‍ഫര്‍, മികച്ച കാര്യശേഷി..ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന് വിശേഷണങ്ങളേറെ


അനിൽ ചൗഹാൻ

ന്യൂഡല്‍ഹി: നാല്‍പത് കൊല്ലത്തെ അനുഭവസമ്പത്ത്, നിര്‍ണായക സൈനികനീക്കങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചതിന്റെ പ്രാഗത്ഭ്യം, പരം വിശിഷ്ട് സേവ മെഡല്‍, അതി വിശിഷ്ട് സേവ മെഡല്‍, ഉത്തം യുദ്ധ് സേവ മെഡല്‍, വായു സേന മെഡല്‍, സേന മെഡല്‍ തുടങ്ങി വിശിഷ്ട സേവനത്തിന്റെ നിരവധി അംഗീകാരങ്ങള്‍.. എന്തുകൊണ്ടും ഇന്ത്യയുടെ സംയുക്തസേനാ മേധാവി പദം അലങ്കരിക്കാന്‍ പരമയോഗ്യനാണ് ലെഫ്റ്റനന്റ് ജനറല്‍ (റിട്ടയേഡ്) അനില്‍ ചൗഹാനെന്ന കാര്യം നിസ്സംശയമാണ്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ സംയുക്തസേന മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് 61 കാരനായ അനില്‍ ചൗഹാന്‍. സൈനികകാര്യ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കും.

കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് 2021 മേയിലാണ് അനില്‍ ചൗഹാന്‍ വിരമിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം തുടര്‍ന്നും സജീവമായിരുന്നു. ദേശീയ സുരക്ഷാസമിതിയുടെ സൈനികോപദേഷ്ടാവ്, സേനയുടെ മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലേയും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ഭീകര/കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ മികച്ച അനുഭവസമ്പത്തും അനില്‍ ചൗഹാനുണ്ട്. അതിര്‍ത്തി സംബന്ധിയായ വിഷയങ്ങളില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ചൗഹാന് ലോകത്തെമ്പാടുമുള്ള സായുധസേനകളുടെ മുഖാവരണങ്ങളുടെ വലിയൊരു ശേഖരം സ്വന്തമായുണ്ട്. മികച്ചൊരു ഗോള്‍ഫ് കളിക്കാരന്‍ കൂടിയായ ചൗഹാന്‍ ആഫ്റ്റര്‍മാത്ത് ഓഫ് എ ന്യൂക്ലിയര്‍ അറ്റാക്ക്, മിലിട്ടറി ജ്യോഗ്രഫി ഓഫ് ഇന്ത്യാസ് നോര്‍തേണ്‍ ബോഡേഴ്‌സ് എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, നാവിക സേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നീ സൈനിക മേധാവികള്‍ക്ക് മുകളിലായാണ് സംയുക്തസേന മേധാവി പ്രവര്‍ത്തിക്കുന്നത്. തന്റെ മുന്‍ഗാമി ജനറല്‍ ബിപിന്‍ റാവത്തിന്റെ അതേ റെജിമെന്റായ 11 ഗോര്‍ഖ റൈഫിള്‍സ് നിന്നാണ് അനില്‍ ചൗഹാനും വരുന്നത്. 11 ഗോര്‍ഖ റൈഫിള്‍സിന്റെ ആറാം ബറ്റാലിയന്‍ അംഗമാണ് ചൗഹാന്‍. 1981 ല്‍ 20-മത്തെ വയസിലാണ് ചൗഹാന്‍ സൈനിക സേവനം ആരംഭിച്ചത്. അഞ്ചാം ബറ്റാലിയന്‍ അംഗമായിരുന്നു റാവത്ത്. അറുപത്തഞ്ച് വയസ് വരെ ചൗഹാന്‍ പദവിയില്‍ തുടരും. അങ്ങനെയെങ്കില്‍ ആറ് സൈനിക മേധാവികളോടൊപ്പം ചൗഹാന് പ്രവര്‍ത്തിക്കാനാവും. 2020 ജനുവരിയിലാണ് ആദ്യ സംയുക്തസേന മേധാവിയായി ബിപിന്‍ റാവത്ത് നിയമിതനായത്. 2021 ഡിസംബറില്‍ നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ റാവത്തിന്റെ മരണത്തെ തുടര്‍ന്ന്‌ തുടര്‍ന്ന് ഒമ്പത് മാസത്തോളം സംയുക്തസേന മേധാവി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പക്വമതിയും ബുദ്ധിമാനും കാര്യങ്ങള്‍ വ്യക്തമായി വിലയിരുത്താനും ശേഷിയുമുള്ള അനില്‍ ചൗഹാന് രാജ്യത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാനാവുമെന്ന് സൈനികകാര്യ വിദഗ്ധനായ റിട്ടയേഡ് ലെഫ്റ്റനന്റ് ജനറല്‍ ഷോകിന്‍ ചൗഹാന്‍ പ്രതികരിച്ചു. ചൗഹാന്‍ ഏറ്റവും മികച്ച സൈനിക മേധാവികളിലൊന്നാണെന്നും കാര്യപ്രാപ്തിയേറെയുള്ള സൈനികോദ്യോഗസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാവത്തിന്റെ പിന്‍ഗാമിയായി അനുയോജ്യനായ ഉദ്യോഗസ്ഥനെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നതെന്നും ഷോകിന്‍ ചൗഹാന്‍ പറഞ്ഞു. അനില്‍ ചൗഹാനെ 45 കൊല്ലമായി ഷോകിന്‍ ചൗഹാന് പരിചയമുണ്ട്. കൂടാതെ 11 ഗോര്‍ഖ റൈഫിള്‍സിന്റെ ആറാം ബാറ്റാലിയന്‍ അംഗം കൂടിയാണ് ഷോകിന്‍ ചൗഹാന്‍.

2021 മേയിലാണ് ചൗഹാന്‍ ഈസ്‌റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ സ്ഥാനത്ത് നിന്ന് വിരമിച്ചത്. റാവത്തിന് ചൗഹാന്റെ വൈദഗ്ധ്യത്തിലും അനുഭവസമ്പത്തിലും നല്ല മതിപ്പുണ്ടായിരുന്നതായി മറ്റൊരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുടെ സൈനിക സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംയുക്തസേന മേധാവിയായി ചൗഹാനെ നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തേയും നിരവധി മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. 'ചൈന എക്‌സ്‌പെര്‍ട്ട്' എന്നാണ് ചൗഹാന്‍ അറിയപ്പെടുന്നതുതന്നെ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് അധിനിവേശ സാഹചര്യവും ചൗഹാന്റെ നിയമനത്തില്‍ സര്‍ക്കാര്‍ മുഖവിലക്കെടുത്തതായി വേണം കരുതാന്‍. ഇന്ത്യയുടെ സായുധസേനകളെ കൂടുതല്‍ ആധുനികവത്കരിക്കാനും സൈനികോപകരണങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയും ശ്രമങ്ങള്‍ നടത്തുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതിനിടെയാണ് മികച്ച സേന മേധാവിയുടെ നിയമനവും.

Content Highlights: CDS border expert collector of masks keen golfer Anil Chauhan China Expert


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented