മെഡിക്കല്‍ സ്റ്റോറുടമയുടെ കൊലപാതകം; നുപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടതിനാലാണെന്ന് പോലീസ്


ഉമേഷ് കോല്‍ഹെയുടെ കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമേഷ് കോൽഹെ

മുംബൈ: മഹാരാഷ്ട്രയില്‍ മെഡിക്കല്‍ സ്റ്റോറുടമയെ കൊലപ്പെടുത്തിയത് പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണം നടത്തിയതിനാലാണെന്ന് പോലീസ്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഉമേഷ് കോല്‍ഹെയുടെ കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംബന്ധമായി മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും അമരാവതിയിലേക്ക് തിരിച്ചതായാണ് വിവരം.

രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 21നാണ് മഹാരാഷ്ട്രയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയായ ഉമേഷ് കോല്‍ഹെയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്.

രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെ ഉമേഷിനെ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉമേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഉമേഷിന്റെ മകന്‍ സങ്കേത് കോല്‍ഹെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഉമേഷിന്റെ കൊലപാതകവും ഉദയ്പൂരിലെ തയ്യല്‍കടയുടമ കനയ്യ ലാലിന്റെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്നാണ് മഹാരാഷ്ട്രയിലെ പ്രദേശിക ബിജെപി നേതൃത്വം ആരോപിക്കുന്നത്. ഉമേഷിന്റെ കൊലപാതകത്തിന് നൂപുര്‍ ശര്‍മയുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധമുണ്ട്. പോലീസും അങ്ങനെയാണ് കരുതുന്നത്. കൊലപാതകികള്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.പക്ഷെ പോലീസ് ഇക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് അമരാവതിയിലെ ബിജെപി നേതാവ് തുഷാര്‍ ഭാരതീയ ആരോപിച്ചു.

ജൂണ്‍ 21നാണ് ഉമേഷ് കൊല്ലപ്പെട്ടത്. അടുത്തദിവസം തന്നെ ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കനയ്യ ലാല്‍ കൊല്ലപ്പെടില്ലായിരുന്നു. അതുകൊണ്ടാണ് പോലീസ് ഉമേഷിന്റെ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം പുറത്തുവിടാത്തത്. പ്രതികളെ പിടികൂടിയിട്ടും കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പോലീസിനാവുന്നില്ലെങ്കില്‍ കേസ് പോലീസില്‍ നിന്ന് മാറ്റണമെന്നും തുഷാര്‍ ഭാരതീയ പറഞ്ഞു.

Content Highlights: CCTV Shows Maharashtra Killers, Murder Linked To Nupur Sharma, Say Cops

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented