ബോണസ് നല്‍കിയില്ല; കടയ്ക്കുമുമ്പില്‍ മാലിന്യംതള്ളി കോര്‍പ്പറേഷന്‍ ജീവനക്കാരന്‍, വീഡിയോ കുടുക്കി


കോയമ്പത്തൂർ ആർ.എസ്. പുരത്തിൽ കടയ്ക്കു മുന്നിൽ മാലിന്യം കൊണ്ടിടുന്ന ശുചീകരണ ജീവനക്കാരൻ.

കോയമ്പത്തൂര്‍: ദീപാവലി അടുത്തതോടെ ബോണസെന്ന 'കൈനീട്ടം' പ്രതീക്ഷിച്ച് എത്തുന്നവരുടെ ശല്യം കാരണം വ്യാപാരികള്‍ക്ക് ഉറക്കമില്ലാതായി. ചുരുക്കം ചില ശുചീകരണ ജീവനക്കാരാണ് ബോണസ് അന്വേഷിച്ച് കടകള്‍ തോറും കറങ്ങി നടക്കുന്നത്. ഇതില്‍ പിന്നീട് തരാമെന്ന് പറഞ്ഞതിന് പിറ്റേന്ന് രാവിലെ കടയുടമക്ക് ശുചീകരണ ജീവനക്കാരന്റെ വക ശിക്ഷ ലഭിച്ചു. കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ ആര്‍. എസ്. പുരത്തിലാണ് സംഭവം.

ഒക്ള്‍ടോബര്‍ 4ന് ആര്‍. എസ്. പുരം രാമചന്ദ്ര റോഡില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന ജയിംസിനോട് കോര്‍പ്പറേഷന്റെ ശുചീകരണ തൊഴിലാളിയുടെ വസ്ത്രമണിഞ്ഞ ആളെത്തി ദീപാവലിക്കായി 500 രൂപ ആവശ്യപ്പെട്ടു. ഇരുപതാം തീയതി കഴിഞ്ഞ് തരാമെന്ന ജെയിംസിന്റെ വാഗ്ദാനം സ്വീകരിക്കാതെ പണം ആവശ്യപ്പെട്ട ജീവനക്കാരന്‍ വാക്ക് തര്‍ക്കമായി.



പിറ്റേന്ന് രാവിലെ കട തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് പരിസരത്തെ മാലിന്യം മുഴുവന്‍ കടയുടെ ഷട്ടറിന് മുന്നില്‍ വിതറിയതായി കണ്ടെത്തിയത്. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തലേദിവസം പണം ആവശ്യപ്പെട്ട് എത്തിയ ശുചീകരണ ജീവനക്കാരന്‍ മാലിന്യം കടയ്ക്കു മുമ്പില്‍ കൊണ്ടിടുന്നത് കണ്ടെത്തിയത്. ഇതേക്കുറിച്ച് ജെയിംസ് കോര്‍പ്പറേഷനില്‍ പരാതി അറിയിച്ചിട്ടുണ്ട്. ചോദിച്ച പണം തരാത്തതിന് മുമ്പും ഇവിടങ്ങളില്‍ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജെയിംസ് പറഞ്ഞു. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൈനീട്ടം ചോദിചെത്തുന്നവരെ നിയന്ത്രിക്കാന്‍ കട ഉടമസ്ഥ സംഘം ആവശ്യപ്പെട്ടു.

Content Highlights: CCTV footage of cleaning staff who threw garbage in front of the shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented