ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ശക്തമായ നടപടിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്ന സമയത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും പ്രകാശ ജാവദേക്കര്‍ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും വിഷയത്തില്‍ കര്‍ശന നടപടി പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി. 

രാജ്യത്ത് മുഴുവനുമായാണ് പരീക്ഷ നടക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഡല്‍ഹിയിലെ ചില സ്‌കൂളുകളില്‍ മാത്രമാണ്. അടുത്ത വര്‍ഷം മുതല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്ലാതെ പരീക്ഷകള്‍ നടത്തുന്നതിന് ദേശീയ പരീക്ഷാ ഏജന്‍സി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇതിനായുള്ള അനുമതി കേന്ദ്രമന്ത്രിസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ജാവ്‌ദേക്കര്‍ പറയുന്നു.