കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റി. എല്ലാ പരീക്ഷകളും മാറ്റണമെന്ന് മാനവശേഷി വിഭവമന്ത്രാലയം ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് പരീക്ഷകള്‍ അടിയന്തരമായി മാറ്റാന്‍ ബുധനാഴ്ച രാത്രി തീരുമാനിച്ചത്.
വ്യാഴാഴ്ചമുതല്‍ 31 വരെ നടക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. ഇവ എന്നുനടക്കുമെന്ന് 31-നുശേഷം അറിയിക്കും. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിദ്യാര്‍ഥികളുടെ പുനഃപരീക്ഷയും മാറ്റിയിട്ടുണ്ട്. ഉത്തരക്കടലാസ് പരിശോധനയും 31-വരെ നിര്‍ത്തിവെച്ചു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും തുടങ്ങും.
യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ജെ.ഇ.ഇ.യുടെയും മറ്റു മത്സരപ്പരീക്ഷകളുടെയും പുതിയ തീയതി സി.ബി.എസ്.ഇ. പരീക്ഷകള്‍ക്കനുസരിച്ചു പുനഃക്രമീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

കേരളാ സിലബസിലെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
അതേസമയം നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന സി ബി എസ് ഇ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. സി ബി എസ് ഇ, എഞ്ചിനീയറിംഗ്, ഐ ഐ ടി പരീക്ഷകളടക്കം മാറ്റിവെക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ മാസം 19 മുതല്‍ 31 വരെയുള്ള പരീക്ഷകളാണ് കേന്ദ്രം മാറ്റിവെച്ചിട്ടുള്ളത്.
അതേസമയം നിലവില്‍ നടക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. എസ് എസ് എല്‍ സി പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിലും തീരുമാനമുണ്ടായിരുന്നു.
Content HIghlights: CBSE postpones class 10, 12 board exams in view of Coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..