പ്രതീകാത്മകചിത്രം| Photo: PTI
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം.
99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.
രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.
content highlights: cbse plus two exam result
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..