CBSE Headquarters | Sabu Scaria| Mathrubhumi
ന്യൂഡല്‍ഹി: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും. ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ഈ ഖണ്ഡികയും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.
സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീ - പുരുഷ തുല്യതയാണ് രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പര്‍ ചൂണ്ടിക്കാട്ടുന്നത്.
ചോദ്യപ്പേപ്പറിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ലോക്‌സഭയിലും വിഷയം ഉന്നയിച്ചു. ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ സി.ബി.എസ്.ഇ തയ്യാറകണമെന്നും സോണിയ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
Content Highlights: CBSE Drops Controversial Passage From Class 10 English Paper Amid Outrage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..