ദിവ്യാംശി.
ലഖ്‌നൗ: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ദിവ്യാംശി ജയിന്‍ എന്ന മിടുക്കി. ലഖ്‌നൗ സ്വദേശിനിയായ ദിവ്യാംശി 600ല്‍ 600 മാര്‍ക്കും നേടി.
വിശാലമായ സിലബസും കൊറോണ പൊട്ടിപ്പുറപ്പെട്ടതുമൂലം അധ്യായന വര്‍ഷം വെട്ടിക്കുറച്ചതും പല വിദ്യാര്‍ഥികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പക്ഷേ അപ്പോഴും സ്വന്തമായ രീതിയിലൂടെ സിലബസ് മുഴുവന്‍ മനപ്പാഠമാക്കിയാണ് ദിവ്യാംശി മിന്നുന്ന വിജയം സ്വന്തമാക്കിയത്.
കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ സിലബസ് പഠിച്ചെടുത്തത് ദിവ്യാംശിയുടെ വിജയത്തിന് മാറ്റുകൂട്ടുന്നു. ലഖ്‌നൗ നവ്‌യുഗ് റേഡിയന്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ദിവ്യാംശി.
എല്ലാ ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അതോടൊപ്പം നന്നായി പഠിക്കുകയും ചെയ്തു. ഓരോ വിഷയത്തിനും പ്രത്യേക ഞാന്‍ കുറിപ്പുകള്‍ തയ്യാറാക്കി. ഇതോടെ പാഠഭാഗങ്ങള്‍ വളരെ വേഗത്തില്‍ നന്നായി മനസിലാക്കാനും സാധിച്ചു- വിജയത്തെ പറ്റി ദിവ്യാംശി വ്യക്തമാക്കി.
ഭാവിയില്‍ ചരിത്രത്തില്‍ ഗവേഷണം നടത്താനും അതിലൂടെ രാജ്യത്തിന്റെ കഴിഞ്ഞകാലത്തെപ്പറ്റി കൂടുതല്‍ മനസിലാക്കാനുമാണ് ദിവ്യാംശിയുടെ ആഗ്രഹം. പഠനത്തിനായി ഒരു ദിവസം എത്ര മണിക്കൂറുകള്‍ ചിലവഴിക്കുന്നുണ്ടെന്നൊന്നും ദിവ്യാംശിക്കറിയില്ല. പക്ഷേ കൃത്യമായ റിവിഷന്‍ നടത്താന്‍ താന്‍ ശ്രദ്ധിച്ചിരുന്നതായും ഈ മിടുക്കി കൂട്ടിച്ചേര്‍ക്കുന്നു.
റിവിഷനുകളും മോക്ക് ടെസ്റ്റുകളുമാണ് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഗൈഡുകളെക്കാന്‍ താന്‍ ആശ്രയിച്ചത് എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളെയാണെന്നും ദിവ്യാംശി വ്യക്തമാക്കി. തന്റെ വിജയം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുകയാണ് ദിവ്യാംശി. തിങ്കളാഴ്ചയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നത്.
Content Highlight: CBSE Class 12 Topper Divyanshi Jain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..