
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 30:30:40 സ്‌കീമില്‍ ലഭിക്കുന്ന മാര്‍ക്കില്‍ തര്‍ക്കമുള്ളവരുടെ പരാതി പ്രത്യേക സമിതി പരിഗണിക്കും. സി.ബി.എസ്.ഇ. ആണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
മാര്‍ക്കില്‍ തൃപ്തിയില്ലാവര്‍ക്ക് പരീക്ഷ എഴുതുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. അനുകൂലമായ സമയത്ത് പരീക്ഷ നടത്തും. മെയിന്‍ വിഷയങ്ങളില്‍ മാത്രമാകും പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആ മാര്‍ക്കാകും അന്തിമഫലം. ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നും ഇടയില്‍ പരീക്ഷ നടത്താനാണ് ആലോചനയെന്നും സി.ബി.എസ്.ഇ. പരീക്ഷ കണ്‍ട്രോളര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കമ്പാര്‍ട്‌മെന്റ് പരീക്ഷയും ഓഗസ്റ്റ് പതിനഞ്ചിനും സെപ്റ്റംബര്‍ പതിനഞ്ചിനും ഇടയില്‍ നടത്താനാണ് ആലോചിക്കുന്നതെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
content highlights: cbse 12th class exam result: separate committee to consider complaints


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..