ലഖ്‌നൗ: ഹാഥ്‌റസില്‍ 19 കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സ്ഥലം സി.ബി.ഐ. സംഘം സന്ദര്‍ശിച്ചു. ചൊവ്വാഴ്ച സി.ബി.ഐയും ഫോറന്‍സിക് സംഘവും ചേര്‍ന്നാണ് സംഭവസ്ഥലം  സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു.

മുഖ്യപ്രതി സന്ദീപ് സിങ്ങിനെതിരേ സി.ബി.ഐ. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളും കൂട്ടുപത്രികളായ മൂന്ന് പേരും ഇപ്പോള്‍ തടവിലാണ്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടിയുടെ കുടുംബമുള്ള ബോല്‍ഗാഢി ഗ്രാമത്തിലെത്തുന്നതിനു മുമ്പ് സംഭവം നടന്നതിന്റെ പരിധിയില്‍ വരുന്ന ചാന്ദ് പാ പോലീസ് സ്‌റ്റേഷന്‍ സി.ബി.ഐ. സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട പോലീസുകാരെ ചോദ്യം ചെയ്തു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതിയിലെത്തി വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു

content highlights: CBI team questions cop in Hathras, visits crime spot