ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി സി. വിജയഭാസ്‌കര്‍, ഡി.ജി.പി. ടി.കെ രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. തമിഴ്‌നാട്ടില്‍ നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മദ്രാസ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 

മുന്‍ പോലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ്, ഭക്ഷ്യസുരക്ഷാ, വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടേതുള്‍പ്പെടെ 32 സ്ഥലങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

2016ല്‍ പുകയില വ്യവസായിയായ മാധവ റാവുവിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 40 കോടി രൂപ കൈക്കൂലി നല്‍കിയ രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥഥരുടേയും പേരുവിവരങ്ങളടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക് അനുവദിക്കാനായാണ് കൈക്കൂലി നല്‍കിയത്.

Content Highlights: CBI Raids Tamil Nadu Minister, Police Chief In Chennai in Gutka Scam