ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ സിബിഐ പരിശോധന; രേഖകള്‍ പരിശോധിച്ചു 


ഡികെ ശിവകുമാർ | Photo: മാതൃഭൂമി ആർക്കെവ്സ്

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സിബിഐ പരിശോധന. ശിവകുമാറിന്റെ സ്വദേശമായ രാമനഗരയിലെ വീട്ടിലടക്കം എത്തിയ സി.ബി.ഐ. സ്വത്തുക്കളുടെ രേഖകള്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കളോട് സ്വത്ത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് റെയ്ഡ്.

ശിവകുമാറിന്റെ വീടിനുപുറമേ കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലുള്ള സ്വത്തുവകകളും ബുധനാഴ്ച സി.ബി.ഐ. സംഘം പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാറിന്റെപേരില്‍ സി.ബി.ഐ. കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. രേഖകള്‍ യഥാര്‍ഥമാണോയെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധനയിലൂടെ സി.ബി.ഐ. ലക്ഷ്യമിട്ടത്.കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലെ വീടുകളില്‍ സി.ബി.ഐ സംഘം പരിശോധന നടത്തിയതായി ശിവകുമാര്‍ സ്ഥരീകരിച്ചു. രേഖകള്‍ ഇതിനകം തന്നെ സി.ബി.ഐയ്ക്ക് നല്‍കിയതാണ്. ബി.ജെ.പി. നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരേ മാത്രമാണ് സിബിഐയെ ഉപയോഗിക്കുന്നതെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി.

Content Highlights: CBI raids multiple properties of DK Shivakumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented