ബിഹാറില്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്


ബിഹാറില്‍ അധികാരം നഷ്ടപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര  ഏജന്‍സികളെ ഉപയോഗിച്ച് സി.ബി.ഐ റെയ്ഡിന് പദ്ധതിയിടുന്നതായി ആര്‍.ജെ.ഡി വക്താവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു

റെയ്ഡിനിടെ കേന്ദ്ര പോലീസ് കാവൽ നിൽക്കുന്നു.

പാട്‌ന: ബിഹാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. റെയില്‍വേ ജോലിക്ക് ഭൂമി ഇടപടുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ്. യുപിഎ ഭരണത്തില്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ അഴിമതിയിലാണ് പരിശോധന.

ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് രാവിലെ സിബിഐ എത്തി റെയ്ഡ് തുടങ്ങിയത്. റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നും ബി.ജെ.പിയുടെ ഭയമാണ് ഇതിന് പിന്നിലെന്നും സുനില്‍ സിങ്ങ് പ്രതികരിച്ചു.



മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പിനെ നേരിടുകയാണ്. ഒപ്പം ദ്വിദിന പ്രത്യേക സമ്മേളനവും ആരംഭിക്കാനിരിക്കെയാണ് റെയ്ഡ്. ഈ വര്‍ഷം മേയില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, രണ്ട് പെണ്‍മക്കള്‍, മറ്റ് 12 പേര്‍ എന്നിവര്‍ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബിഹാറില്‍ അധികാരം നഷ്ടപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സി.ബി.ഐ റെയ്ഡിന് പദ്ധതിയിടുന്നതായി ആര്‍.ജെ.ഡി വക്താവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യസര്‍ക്കാര്‍. ആകെയുള്ള 243 അംഗ സഭയില്‍ 164 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെ.ഡി.യു-ആര്‍.ജെ.ഡി നേതൃത്വം അവകാശപ്പെടുന്നത്. നിലവിലെ 241 അംഗ സഭയില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവാനായി ആവശ്യമുള്ളത്.

Content Highlights: CBI Raids 2 Leaders From Tejashwi Yadav's Party Ahead Of Test Of Strength`


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented