മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ പരിശോധന നടത്തുന്നു | Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. എന്ത് ചെയ്താലും കുഴപ്പമുണ്ടാക്കുന്നുവെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നു.
മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പരിഹാസ രൂപേണ പ്രതികരിച്ചു. ഡല്‍ഹിയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയേക്കുറിച്ചും മികവിനേക്കുറിച്ചും ചര്‍ച്ചകളുണ്ടാകുന്നത് ചിലര്‍ക്ക് സഹിക്കാനാകുന്നില്ല, ഒരു അമേരിക്കന്‍ മാധ്യമത്തില്‍ മനീഷ് സിസോദിയയുടെ ചിത്രമുള്‍പ്പെടെ നല്‍കി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. അത്തരം ചര്‍ച്ചകളില്‍നിന്ന് വഴിതിരിച്ചുവിടാനാണ് ഇതുപോലുള്ള കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടിയാണ് ഡല്‍ഹി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്നാല്‍, എന്ത് നല്ലകാര്യം ചെയ്താലും ഇതാണ് അവസ്ഥയെന്ന് മനീഷ് സിസോദിയ പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചുദിവസമായി ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മുന്‍പ് തര്‍ക്കം നിലനിന്നിരുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തിലും സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
Content Highlights: manish sisodia, cbi, raid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..