കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബാലസോറിലെ അപകടസ്ഥലത്ത് | Photo : ANI
ന്യൂഡല്‍ഹി: ഒഡിഷ ട്രെയിനപകടത്തെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം നടത്തും. റെയില്‍വേ ബോര്‍ഡ് ഇക്കാര്യം ശുപാര്‍ശ ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച അറിയിച്ചു.
ട്രെയിനുകളുടെ കൂട്ടിയിടിയില്‍ ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്നുള്ളതോ സാങ്കേതികമോ ആയ അപാകതകളില്ലെന്നും ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിനുണ്ടായ പിഴവാണ് കാരണമെന്നും അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. അപകടത്തിന്‍റെ ഉത്തരവാദികളെയും അപകടത്തിന്റെ യഥാര്‍ഥകാരണവും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് തീവണ്ടികളുടെ കൂട്ടിയിടി മൂലമുണ്ടായ അപകടത്തില്‍ 275 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടസ്ഥലത്ത് ശനിയാഴ്ച രാവിലെ തന്നെ അശ്വിനി വൈഷ്ണവ് എത്തിച്ചേരുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടസ്ഥലം സന്ദര്‍ശിക്കുകയും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlights: CBI probe recommended, Odisha train accident, Ashwini Vaishnaw
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..