റെയില്‍വേ നിയമന അഴിമതി; ലാലുപ്രസാദ് യാദവിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു


ലാലു റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2008-09ല്‍ ഭൂമി കൈക്കൂലിയായി വാങ്ങി മുംബൈ, ജബല്‍പുര്‍, കൊല്‍ക്കത്ത, ജയ്പുര്‍, ഹാജിപുര്‍ എന്നീ റെയില്‍വേ സോണുകളില്‍ 12 പേര്‍ക്ക് ജോലികൊടുത്തു എന്നാണ് കേസ്.

ലാലുപ്രസാദ് യാദവ് (ഫയൽ ചിത്രം) | Photo: PTI

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലി നല്‍കാന്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യു.പി.എ ഭരണത്തില്‍ ലാലു റെയില്‍വേ മന്ത്രിയായിരുന്ന സമയത്തെ കേസിലാണ് കുറ്റപത്രം. ജോലിക്ക് ഭൂമി എന്ന പേരില്‍ അറിയിപ്പെട്ടിരുന്ന നിയമന അഴിമതി കേസില്‍ ലാലുവിന്റെ കുടംബാംഗങ്ങളടക്കമുള്ളവര്‍ പ്രതികളാണ്.

റെയില്‍വേ ജോലിക്കായി പാറ്റ്നയിലെ ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ചതുരശ്രയടി ഭൂമി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയെന്നതാണ് ആരോപണത്തിന്റെ അടിസ്ഥാനം.



ലാലു റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2008-09ല്‍ ഭൂമി കൈക്കൂലിയായി വാങ്ങി മുംബൈ, ജബല്‍പുര്‍, കൊല്‍ക്കത്ത, ജയ്പുര്‍, ഹാജിപുര്‍ എന്നീ റെയില്‍വേ സോണുകളില്‍ 12 പേര്‍ക്ക് ജോലികൊടുത്തു എന്നാണ് കേസ്. ഇക്കൊല്ലം മേയ് 18-നാണ് ലാലു, ഭാര്യ റാബ്രി, മക്കളായ മിസ ഭാരതി, ഹേമ യാദവ്, തേജസ്വി യാദവ്, റെയില്‍വേ ജോലികിട്ടിയ 12 പേര്‍ എന്നിവര്‍ക്കെതിരേ സി.ബി.ഐ. കേസെടുത്തത്.

ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് കേസിന് ആധാരമെന്നാണ് ലാലുപ്രാസാദിന്റെ കുടുംബം ആരോപിക്കുന്നത്. ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഈ അടുത്താണ് ബിഹാര്‍ ഉപമുഖ്യമന്ത്രിയായത്.

Content Highlights: CBI Files Chargesheet Against Lalu Yadav In Alleged Land-For-Job Scam In Railways


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented