ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൈക്കൂലി കേസില്‍ വനിതാ ജഡ്ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ടിസ് ഹസാരി കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ രചന തിവാരിയെയാണ് അറസ്റ്റ് ചെയ്തത്.

കേസ് തീര്‍പ്പാക്കുന്നതിനായി പ്രാദേശിക കമ്മീഷണറായി നിയമിക്കുന്നതിന് ഒരു അഭിഭാഷകനില്‍ നിന്ന് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റു ചെയ്തത്.

20 ലക്ഷം രൂപയാണ് രചന തിവാരി ആവശ്യപ്പെട്ടിരുന്നത്. അതിന്റെ ആദ്യ ഗഡുവായ നാലു ലക്ഷം രൂപയാണ് ഇവര്‍ കൈപ്പറ്റിയത്.