ചെന്നൈ: മദ്രാസ് ഐഐടിയില്‍ നിന്ന്  കടുത്ത ജാതി വിവേചനം നേരിടുന്നതായി ആരോപിച്ച്  മലയാളി അസിസ്റ്റന്റ് പ്രഫസര്‍ വിപിന്‍ പുതിയേടത്ത് രാജിവെച്ചു.  ഒബിസി വിഭാഗത്തില്‍ നിന്നുള്ള വിപിന്‍ ജോലിയില്‍ പ്രവേശിച്ചത് 2019 മാര്‍ച്ചിലാണ്. അന്നുമുതല്‍ കടുത്ത ജാതി വിവേചനമാണ്‌ നേരിടുന്നതെന്ന് വിപിന്‍ ആരോപിക്കുന്നു. 

വ്യാഴാഴ്ച രാവിലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിപിന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഈ മെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ വിപിന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല.

ഇ-മെയില്‍ സന്ദേശത്തില്‍ താന്‍ കടുത്ത ജാതി വിവേചനത്തിന് ഇരയായിട്ടുള്ളതായി പറയുന്നു. ഭാവിയില്‍ ഇത്തരം സാഹചര്യം മദ്രാസ് ഐഐടിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണമെന്നും ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

എസ് സി വിഭാഗത്തില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നും അസിസ്റ്റന്റ് പ്രഫസര്‍മാരായി എത്തുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്  പഠിക്കണമെന്നും വിപിന്‍ ഇ-മെയില്‍ സന്ദേശത്തില്‍  ആവശ്യപ്പെട്ടു.

Content Highlight: Caste Discrimination  in IIT Madras: Professor resigns