Photo: PTI
ന്യൂഡല്‍ഹി: എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ വാനിന്റെ സുരക്ഷാ ജീവനക്കാരനെ വെടിവെച്ച ശേഷം വാനിലുണ്ടായിരുന്ന എട്ടുലക്ഷം രൂപ കവര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വസീറാബാദ് മേഖലയില്‍ ജഗത്പുര്‍ ഫ്ളൈ ഓവറിന് സമീപമാണ് സംഭവം.
ജയ് സിങ് (55) എന്ന സുരക്ഷാജീവനക്കാരനാണ് മോഷ്ടാവിന്റെ വെടിയേറ്റത്. വാന്‍ സ്വകാര്യബാങ്ക് എ.ടി.എമ്മിന്റെ മുന്നിലെത്തിയപ്പോള്‍ മോഷ്ടാവ് പിന്നില്‍നിന്നെത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സാഗര്‍ സിങ് കല്‍സി പറഞ്ഞു. പരിക്കേറ്റ ജയ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവിധ സംഘങ്ങള്‍ രൂപവത്കരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി മേഖലയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കും.
Content Highlights: cash van guard shot dead and looted eight lakh in delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..