ഗോ ഫസ്റ്റ് | ഫോട്ടോ: Facebook.com/Go First
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. മെയ് 3,4 തീയതികളിലെ വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ധന കമ്പനികള്‍ക്കു നല്‍കേണ്ട കുടിശ്ശിക വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
വിമാനനിര്‍മ്മാണ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗോ ഫസ്റ്റിന്റെ പകുതിയിലേറെ വിമാന സര്‍വീസുകളും പ്രതിസന്ധിയിലായതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ഗോ ഫസ്റ്റ് നേരിടുന്നത്. എയര്‍ലൈന്‍സിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി പ്രതിന്ധി പരിഹരിക്കാനാണ് വാഡിയ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള ഗോ ഫസ്റ്റിന്റെ ശ്രമം.
കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയതായി ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു. ജെറ്റ് എന്‍ജിനുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു. നേരത്തെ ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഒമ്പത് ശതമാനം ഓഹരിയുടമകളാണ്.
Content Highlights: cash crunch go first suspends flights on may 3,4
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..