പുണെ:  കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഒമ്പത് മദ്യവില്‍പ്പനശാലകള്‍ക്കെതിരെ പുണെയില്‍  പോലീസ് കേസെടുത്തു.

കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് പൂനെ പോലീസ് നഗരത്തിലുടനീളമുള്ള ഒമ്പത് മദ്യവില്‍പ്പനശാലകള്‍ക്കെതിരെ കേസെടുത്തതായി പുണെയിലെ ക്രൈം ഡിസിപി പറഞ്ഞു. ആകെ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രീന്‍ , ഓറഞ്ച്, റെഡ് സോണ്‍ പ്രദേശങ്ങളില്‍ മദ്യക്കടകള്‍ അടക്കം ഒറ്റപ്പെട്ട കടകള്‍ തുറക്കാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കടകള്‍ തുറക്കില്ല. 

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഓരോ പാതയിലും  അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത അഞ്ച് കടകള്‍ മാത്രമേ തുറക്കാന്‍ കഴിയൂ. എന്നാല്‍ അവശ്യവസ്തുക്കള്‍ തുറക്കുന്ന കടകളുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവുമില്ല.

Content Highlights: Cases registered against 9 liquor shops in Pune for not following Covid-19 guidelines