ടോൾപ്ലാസ ജീവനക്കാർക്ക് നേരെ അക്രമം- ബി.ജെ.പി.എം.പിക്കെതിരേ പോലീസ് കേസെടുത്തു


എന്നാല്‍ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയരക്ഷാര്‍ഥമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് എം.പിയുടെ വിശദീകരണം.

ആഗ്ര: ബി.ജെ.പി.എം.പി.യുടെ സുരക്ഷാജീവനക്കാര്‍ ടോള്‍ പ്ലാസ ജീവനക്കാരെ മര്‍ദ്ദിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് എം.പി.ക്കെതിരേ പോലീസ് കേസെടുത്തു. ബി.ജെ.പി എം.പിയായ രാം ശങ്കര്‍ കതേരിയക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയരക്ഷാര്‍ഥമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് എം.പിയുടെ വിശദീകരണം.

ഇറ്റാവ എംപിയാണ് കതേരിയ. ആഗ്രയിലെ ടോള്‍പ്ലാസയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.52 ഓടെയായിരുന്നു സംഭവം.

പോലീസ് ഓഫീസറുടെ സാന്നിധ്യത്തില്‍ ബി.ജെ.പി. എം.പി.രാം ശങ്കര്‍ കതേരിയയുടെ സുരക്ഷാ ജീവനക്കാര്‍ ടോള്‍പ്ലാസ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള വാക്ക് തര്‍ക്കം രൂക്ഷമാകുന്നതിനിടെ സുരക്ഷാജീവനക്കാരിലൊരാള്‍ ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് പോലീസ് നില്‍ക്കുമ്പോള്‍ തന്നെ ബി.ജെ.പി.പ്രവര്‍ത്തകരിലൊരാള്‍ ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിടുകയായിരുന്നു.

ടോള്‍പ്ലാസയിലേക്ക് എത്തിയ എം.പിയുടെ വാഹനവ്യൂഹത്തില്‍ അഞ്ച് കാറുകളും ഒരു ബസും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വാഹനവ്യൂഹത്തോട് ഓരോന്നായി കടന്നുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സുരക്ഷാജീവനക്കാര്‍ അത് ചെവിക്കൊള്ളാതെ ടോള്‍പ്ലാസ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.

സഹായത്തിനെത്തിയ മറ്റൊരു ജീവനക്കാരനെ വടി ഉപയോഗിച്ച് അവര്‍ മര്‍ദ്ദിക്കുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഭാവിയില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എം.പിയായിരിക്കും കാരണക്കാരന്‍. ഇപ്പോള്‍ ജോലി ഉപേക്ഷിക്കുന്നതിനായി സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്.- പരാതി നല്‍കിയ ടോള്‍പ്ലാസ ജീവനക്കാരന്‍ പറഞ്ഞു.

Content Highlights: case filed against bjp mp, guards attack toll plaza employees

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented