അണ്ണാമലൈയുടെ നേതൃത്വത്തിൽ നനടന്ന മാർച്ചിൽനിന്ന്| Photo: ANI
ചെന്നൈ: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. അനുമതിയില്ലാതെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് അണ്ണാമലൈയ്ക്കും മറ്റ് അയ്യായിരത്തിലധികം പേര്‍ക്കും എതിരേ ബുധനാഴ്ച തമിഴ്നാട് പോലീസ് കേസെടുത്തു.
ചൊവ്വാഴ്ചയാണ് അണ്ണാമലൈയും ബി.ജെ.പി. പ്രവര്‍ത്തകരും ചെന്നൈയിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞമാസമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തെത്തിയിരുന്നു.
Also Read
അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ വില അഞ്ചു രൂപയും ഡീസല്‍ വില നാലുരൂപയും കുറയ്ക്കുമെന്ന് ഡി.എം.കെ. അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നെന്ന് അണ്ണാമലൈ മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുവട്ടം ഇന്ധനവില കുറച്ചു. പ്രകടനപത്രികയില്‍ പറഞ്ഞകാര്യം നടപ്പാക്കണമെന്നാണ് തങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്, അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
Content Highlights: case against tn bjp president for holding protest march against fuel price
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..