നടുറോഡില്‍ മദ്യപാനം, പശ്ചാത്തലത്തില്‍ ഹിന്ദിഗാനം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരേ കേസ് 


Image Courtesy: www.instagram.com/katariabobby

ദെഹ്‌റാദൂണ്‍: റോഡിനു നടുവിലിരുന്ന് മദ്യപിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരേ കേസ്. ഇന്‍സ്റ്റഗ്രാം താരം ബോബി കതാരിയയ്‌ക്കെതിരെയാണ് ഉത്തരാഖണ്ഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദെഹ്‌റാദൂണിലെ ഒരു റോഡില്‍വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്. ജൂലൈ 28-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്‌ക്കെതിരേ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

6.3 ലക്ഷം ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ ബോബിക്കുള്ളത്. വിവാദമായ ഈ വീഡിയോയില്‍, റോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്ന ബോബിയെ കാണാം. ഗുഡ്ഗാവ് സ്വദേശിയാണ് ഇയാള്‍. വീഡിയോയ്ക്ക് പശ്ചാത്തലത്തില്‍ ഹിന്ദി ഗാനവും കേള്‍ക്കാം. ബോബിയ്‌ക്കെതിരേ കേസ് എടുത്ത കാര്യം ഉത്തരാഖണ്ഡ് പോലീസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചിട്ടുമുണ്ട്.

നേരത്തെ, സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളില്‍ പുകവലിച്ച സംഭവത്തില്‍ ബോബിക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. ഈ വീഡിയോ ട്വിറ്റര്‍ ഉപയോക്താക്കള്‍ വ്യോമയാനവകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം വീഡിയോ പഴയതാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനത്തനുള്ളില്‍ ലൈറ്റര്‍ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുവാദമില്ല. മാത്രമല്ല, പുകവലിയും അനുവദനീയമല്ല.

Content Highlights: case against instagram influencer bobby kataria for consuming liquor on road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented