Credits: twitter.com/TaruniGandhi
അഹമ്മദാബാദ് (ഗുജറാത്ത്): ഹൃദ്രോഗ വിദഗ്ധന്‍ ഹൃദ്രോഗം മൂലം 41-ാം വയസ്സില്‍ മരിച്ചു. ജാം നഗറിലെ ഡോ. ഗൗരവ് ഗാന്ധിയാണ് മരിച്ചത്. അനേകം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഹൃദയാരോഗ്യം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അത്താഴംകഴിച്ച് കിടന്ന അദ്ദേഹത്തെ രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടുത്ത ഹൃദ്രോഗമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയാഘാതം ഒഴിവാക്കുന്നത് സംബന്ധിച്ച പ്രചാരണത്തിന് നേതൃത്വംകൊടുത്തിരുന്ന സൗരവ് ഗാന്ധി, നിരവധി പേരെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ ഡോക്ടറാണ്. നിരവധി ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ ബോധമില്ലാതെ കിടക്കുന്നതു കണ്ടപ്പോള്‍ ആംബുലന്‍സ് വിളിച്ച് ഉടനടി ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതം മൂലം മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ.
ഡോക്ടര്‍ പതിവായി ജിമ്മില്‍ പോവുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തിരുന്നതായി പരിചയക്കാര്‍ പറയുന്നു. ജാം നഗറിലും അഹമ്മദാബാദിലുമാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭാര്യ ദേവാംശി ദന്തരോഗ ഡോക്ടറാണ്. രണ്ട് മക്കളുണ്ട്. പ്രായമായ മാതാപിതാക്കളും ജീവിച്ചിരിപ്പുണ്ട്.
Content Highlights: cardiologist heart attack death, gajarat


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..