Photo: NDTV
വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. വിജയവാഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതി വേണുഗോപാല്‍ റെഡ്ഡിയ്ക്കായി തിരച്ചില്‍ തുടരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വി ഹര്‍ഷവര്‍ധന്‍ രാജു അറിയിച്ചു.
ഉപയോഗിച്ച കാറുകളുടെ ബിസിനസില്‍ പങ്കാളികളായിരുന്നു വേണുഗോപാല്‍ റെഡ്ഡിയും ഗംഗാധറും. എന്നാല്‍ കാര്‍ വ്യാപാരത്തില്‍ നഷ്ടം തുടങ്ങിയതോടെ ഇരുവരും കച്ചവടപങ്കാളിത്തം ഉപേക്ഷിച്ചു. ഗംഗാധറുമായുള്ള ചര്‍ച്ചയ്ക്കായി വേണുഗോപാല്‍ റെഡ്ഡി പലതവണ ശ്രമിച്ചതായും എന്നാല്‍ ഗംഗാധര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ഗംഗാധര്‍ ഭാര്യയും ഒരു സുഹൃത്തുമായി വേണുഗോപാലിനെ കാണാനെത്തി. നാലുപേരും കാറിനുള്ളിലിരുന്ന് ചര്‍ച്ച നടത്തുന്നതിനിടെ പുകവലിക്കാനെന്ന രീതിയില്‍ വേണുഗോപാല്‍ പുറത്തിറങ്ങി. വിസ്‌കി കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ കാറിന് മുകളിലൊഴിച്ച് ഇയാള്‍ തീ കൊളുത്തി.
ആളുകള്‍ കണ്ടുനില്‍ക്കെ റോഡരികിലായിരുന്നു സംഭവം. ഗംഗാധറിനും ഭാര്യയ്ക്കും നിസാരമായ പൊള്ളലുകളാണുള്ളതെന്നും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പൊള്ളലേറ്റതായും പോലീസ് അറിയിച്ചു. ഗംഗാധറിന്റെ ഭാര്യയെ വീട്ടിലേക്കയച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യും.
Content Highlights: Car With 3 Inside Set On Fire In Andhra Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..