ലഖ്നൗ : ഉത്തർപ്രദേശിൽ നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബസ്തി ജില്ലയിൽ ദേശീയപാതയിലാണ് അപകടം നടന്നത്.

ലഖ്നൗവിൽ നിന്ന് ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഏഴുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും കാർഡ്രൈവറും മാത്രമാണ് രക്ഷപ്പെട്ടത്. ഡ്രൈവറുടെ നില ഗുരുതരമാണ്.

നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ പൂർണ്ണമായി ഇടിച്ചുകയറിയ നിലയിലായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. കാർ അമിത വേഗത്തിലായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Content Highlights: Car rammed into  a stationary truck. 5 dies