അപകടത്തിന്റെ ദൃശ്യം
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം ഗാസിയാബാദില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ ആള് വാഹനംകുറവായ ജങ്ഷനില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ, പെട്ടെന്ന് ഇടതുവശത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് വായുവില്‍ ഉയര്‍ന്നുപൊങ്ങി റോഡിലേക്ക് പതിച്ചു. ഇടിച്ചശേഷം കാറ് ബൈക്കുമായി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയ ശേഷമാണ് നിന്നത്.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Content Highlights: Car Hits Biker, Tosses Him In The Air Near Delhi
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..