ഹൈദരാബാദ് : അമിത വേഗതയില്‍ വന്ന കാര്‍ മേല്‍പാലത്തില്‍ നിന്ന് കുത്തനെ താഴോട്ട് വീണ് ഒരാള്‍ മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് സംഭവം. അമിത വേഗതയില്‍ എത്തിയ കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുന്നതിന്റെ വിവിധ ആംഗിളിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വേഗതയില്‍ വന്ന കാറിന്റെ നിയന്ത്രണം വളവില്‍ വെച്ച് നഷ്ടപ്പെട്ട് റോഡിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരക്കുള്ള റോഡില്‍ വാഹനങ്ങളും വഴിയാത്രക്കാരും ഉണ്ടായിരുന്നു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു.

നടന്നു പോകുന്നതിനിടെ കാര്‍ ശരീരത്തിലേക്ക് പതിച്ച യുവതിയാണ് മരിച്ചത്. ആറ്‌പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

content highlights: car fell down from the flyover, one died, CCtv visuals