കാര്‍ ബൈക്കിലിടിച്ചു; തര്‍ക്കത്തിനിടെ നാട്ടുകാര്‍ക്കുനേരെ കാര്‍ ഓടിച്ചുകയറ്റി യുവാവ് | VIDEO


അലിപ്പുര്‍ സ്വദേശിയായ നിതിന്‍ മാന്‍ എന്ന യുവാവാണ് വാഹനമിടിപ്പിച്ചത്

പ്രതി നിതിൻ മാൻ

ന്യൂഡല്‍ഹി: അലക്ഷ്യമായ ഡ്രൈവിങ് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുനേരെ കാറ് ഇടിച്ചുകയറ്റി യുവാവ്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജ്യതലസ്ഥാനത്താണ് സംഭവം.

അലിപ്പുര്‍ സ്വദേശിയായ നിതിന്‍ മാന്‍ എന്ന യുവാവാണ് വാഹനമിടിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. നിതിന്റെ കാറ് ഒരു ബൈക്കിലിടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇത് മനഃപൂര്‍വ്വം ഇടിപ്പിച്ചതാണെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ബൈക്കിനെ ഇടിച്ച് പോകാന്‍ ശ്രമിച്ച കാറ് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരുമായി തര്‍ക്കമുണ്ടായി. ക്ഷുഭിതനായ നിതിന്‍ തന്റെ കാറ് അവരുടെ ദേഹത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.



ഈ നടുക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിനെ തുടര്‍ന്നാണ് പ്രതി നിതിന്‍ മാന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പോലീസ് പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: car driver hit three pedestrians youths in rage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented