ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, അഗ്നിഗോളമായി കാര്‍; ഒരാള്‍ വെന്തുമരിച്ചു | വീഡിയോ


ജി.വിജയഭാസ്‌കര്‍

കാറില്‍ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Photo: Special Arrangement/Mathrubhumi

കോയമ്പത്തൂര്‍: കാറില്‍ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഒരാള്‍ വെന്തുമരിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കോയമ്പത്തൂര്‍ ഉക്കടംകോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

കാറില്‍ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീയണച്ചപ്പോള്‍ പൊട്ടാത്ത രണ്ട് സിലിണ്ടറുകള്‍ കാറില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ദുരൂഹതയില്ലെങ്കിലും സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കോയമ്പത്തൂര്‍ എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.

കാറിലുണ്ടായിരുന്ന ഒരു പുരുഷനാണ് സ്‌ഫോടനത്തില്‍ വെന്തുമരിച്ചത്. പൊള്ളാച്ചി സ്വദേശിയായ പ്രഭാകരന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍. എന്നാല്‍ ഇയാളില്‍നിന്ന് അഞ്ചുപേര്‍ക്കെങ്കിലും കാര്‍ കൈമാറിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. ദീപാവലി പ്രമാണിച്ച് തുറന്നിരുന്ന സമീപത്തെ കച്ചവടസ്ഥാപനങ്ങളെല്ലാം അപകടത്തെ തുടര്‍ന്ന് അടച്ചിട്ടു.

Content Highlights: car caught fire after lpg cylinder blast in coimbatore one dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented