ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡില്‍ നടന്ന വാഹനപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ശിവഗിരിക്ക് സമീപത്തുവച്ച് കാറും ലോറിയും കൂട്ടിയിടിച്ചാണ്  അപകടം. പഴനി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

കാര്‍ ഡ്രൈവര്‍ പടയപ്പ, ദൈവദാനം, മഞ്ജുള, തേന്‍മൊഴി, റുക്കാനി എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ചു പേരും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ പരിക്കോടെ രക്ഷപ്പെട്ടു. അവരെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഈറോഡ് ജില്ലയിലെ മുഡകുറച്ചി എന്ന സ്ഥലത്തുള്ളവരാണ്.  

പുലര്‍ച്ചെയാണ് കാറിലുള്ള എട്ടംഗ സംഘം പഴനിയിലേക്ക് പോയത്. തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഉച്ചയോടെയായിരുന്നു അപകടം. ശിവഗിരിയില്‍വെച്ച് കാറും എതിര്‍വശത്ത് നിന്ന് വന്ന സിമന്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത് മരണസംഖ്യ കുറച്ചുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

Content Highlights: Car Accident Erode Tamil Nadu Five Death