സ്ഥിതി രൂക്ഷമായാല്‍ ലോക്ഡൗണല്ലാതെ മറ്റുമാര്‍ഗമില്ല - ഉദ്ധവ് താക്കറേ


'ലോക്ഡൗണിനെ കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല'

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ | Photo:PTI

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണെങ്കില്‍ ലോക്ഡൗണിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. മഹാരാഷ്ട്ര ദുര്‍ഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നല്‍കേണ്ടതെന്നും ചോദിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറേ.

'ഈ സാഹചര്യം തുടരുകയാണെങ്കില്‍, കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്ന് ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഞാന്‍ ലോക്ഡൗണിനെ കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല.' താക്കറേ പറഞ്ഞു.

രാജ്യം രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച 81,466 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച 43,183 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, കേരള, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിതര്‍ 1.23 കോടി കടന്നു. യുഎസും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് ബാധിതര്‍ ഇന്ത്യയിലാണ്. കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കിയെങ്കിലും രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ പല സംസ്ഥാനങ്ങള്‍ക്കും സാധിച്ചിട്ടില്ല.
.

Content Highlights: cannot rule out imposing a lockdown if the current COVID-19 situation prevails says Thackeray


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented