ഭോപ്പാല്‍: വോട്ടര്‍മാരെ ചാക്കിലാക്കാന്‍ പുതിയ തന്ത്രങ്ങളുമായി മധ്യപ്രദേശില്‍ മത്സരാര്‍ഥികള്‍. രാഷ്ട്രീയ ആം ജന്‍ പാര്‍ട്ടിയുടെ ശരത് സിങ് കുമാറാണ് വ്യത്യസ്തരീതിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. ശരത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഷൂവായതിനാല്‍ പ്രചരണത്തിനിടയില്‍ മുന്നിലെത്തുന്നവരുടെ ഷൂ പോളീഷ് ചെയ്തു കൊടുത്ത് വോട്ടു ചോദിക്കുകയാണിപ്പോള്‍.
തന്റെ ചിഹ്നം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ അനുഗ്രഹമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശരത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഷൂവായതിനാല്‍ മറ്റൊരു കക്ഷിയും തിരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിക്കാന്‍ ഒരുക്കമില്ലായിരുന്നുവെന്നും താനത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും ശരത് പറയുന്നു.
ശരത് മാത്രമല്ല സ്വതന്ത്രസ്ഥാനാര്‍ഥി അകുല ഹനുമന്തും വ്യത്യസ്ത രീതിയുമായി രംഗത്തുണ്ട്. വള്ളിച്ചെരുപ്പാണ് ഹനുമന്തിന്റെ ചിഹ്നം. വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്യുന്നതിനൊപ്പം വിജയിച്ചു കഴിഞ്ഞാല്‍ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കില്‍ ചെരുപ്പുകൊണ്ട് തല്ലിക്കോളൂ എന്ന ഒരു കുറിപ്പും കൊടുക്കുന്നുണ്ട് ഹനുമന്ത്.
നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 ന് ഫലം പ്രഖ്യാപിക്കുന്ന സംസ്ഥാനത്ത് അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണ് സ്ഥാനാര്‍ഥികള്‍.
Content Highlights: Candidate polishes shoe,another distributes slippers in MadhyaPradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..