പ്രതീകാത്മകചിത്രം | Photo : ANI
മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അമര്‍ഷത്തില്‍ ഗ്രാമവാസികളെ വാള്‍ കാണിച്ച് ഭയപ്പെടുത്തി നാല്‍പത്തഞ്ചുകാരന്‍. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.
കഴിഞ്ഞ മുപ്പത് കൊല്ലമായി ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ് പതിവായി ജയിച്ചിരുന്നത്. ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് മത്സരിക്കാനിറങ്ങിയതും. പൊടുന്നനെയുള്ള പരാജയം ഇയാള്‍ക്ക് സഹിക്കാനാവുമായിരുന്നില്ലെന്ന് പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
കയ്യില്‍ വാളുമായി ഇയാള്‍ ജനങ്ങളുടെ അരികിലേക്കെത്തുകയും വാള്‍ വീശി അസഭ്യവാക്കുകള്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി, ആംസ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒളിവിലാണ്.
Content Highlights: Candidate Defeated Gram Panchayat Polls, Threatens Villagers With Sword, Maharashtra
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..