നമുക്ക് അഞ്ച് തലസ്ഥാനങ്ങളായാലോ?; കെജ്‌രിവാളിനെ പരിഹസിച്ച് ഹിമന്ദ


ഹിമന്ത ബിശ്വ ശർമ | Photo : ANI

ഗുവഹാത്തി: പ്രാദേശിക അസമത്വം അവസാനിപ്പിക്കാന്‍ പുതിയൊരാശയം അവതരിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. അഞ്ച് രാജ്യതലസ്ഥാനങ്ങള്‍ രൂപവത്കരിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കിടയിലെ അസമാനതകള്‍ ദൂരീകരിക്കപ്പെടുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ അഭിപ്രായപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ഹിമന്ദയും തമ്മില്‍ ട്വിറ്ററിലൂടെയുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് പരിഹാസരൂപേണയുള്ള മറുപടിയായി ഹിമന്ദ ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചത്.

'അടുത്തിടെയായി മറ്റ് സംസ്ഥാനങ്ങളെ അളവറ്റ് അധിക്ഷേപിക്കുന്ന ശീലമുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ പരിഹസിക്കുന്നതിന് പകരം അസമത്വമെന്ന രോഗം മാറ്റാനാണ് നാം ശ്രമിക്കേണ്ടത്. ഇന്ത്യയില്‍ ഓരോ മേഖലയിലുമായി നമുക്ക് അഞ്ച് തലസ്ഥാനങ്ങളായാലോ?', കെജ്‌രിവാളിനെ ടാഗ് ചെയ്ത് ഹിമന്ദ ട്വീറ്റ് ചെയ്തു.

'അങ്ങനെയാകുമ്പോള്‍ ഡല്‍ഹി സര്‍ക്കാരില്‍ മാത്രമായി സമ്പത്ത് കുമിഞ്ഞ് കൂടില്ല. മാത്രമല്ല കഴിഞ്ഞ 75 കൊല്ലം കാണാത്ത വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശിര്‍വാദത്താല്‍ ഞങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കിഴക്കന്‍ സംസ്ഥാനങ്ങളും ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ നടത്തുന്നത്'. മറ്റൊരു ട്വിറ്റില്‍ ഹിമന്ദ കുറിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം 2014-ല്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്താണ് ആരംഭിച്ചതെന്നും ഇപ്പോള്‍ ആ സംസ്ഥാനങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്നും ഹിമന്ദ അവകാശപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലയ്ക്ക് ആരുടേയും സഹതാപമോ അധിക്ഷേപമോ ആവശ്യമില്ലെന്നും ബഹുമാനവും വിഭവങ്ങളും പുനര്‍ജീവനവുമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമന്ദയും കെജ്‌രിവാളും തമ്മില്‍ ട്വിറ്ററിലൂടെയുള്ള വാക്‌പോര് കഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഏകീകരിക്കുന്നതിനുള്ള തീരുമാനം ഹിമന്ദ എടുത്തതിനെ വിമര്‍ശിച്ച് കെജ്‌രിവാള്‍ രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മില്‍ ട്വിറ്ററിലൂടെ വാദപ്രതിവാദങ്ങള്‍ തുടങ്ങിയത്.

Content Highlights: Can We Have 5 Capitals Of India, Himanta Biswa Sarma, Arvind Kejriwal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented