വിദ്യാര്‍ഥികള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്; സര്‍ക്കുലറുമായി ബോംബെ ഐഐടി


മുംബൈ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി ബോംബെ ഐഐടി അധികൃതര്‍. ക്യാംപസിലെ ഹോസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ മുഖേന ഡീന്‍ ആണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നതുള്‍പ്പെടെ 15 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സര്‍ക്കുലര്‍. ബുധനാഴ്ച അയച്ച സര്‍ക്കുലറില്‍ പക്ഷേ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്ന പ്രസംഗങ്ങളും, സംഗീതങ്ങളും, നാടങ്ങളുമെല്ലാം നിരോധിച്ചതായും, പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും വിതരണം നിരോധിച്ചതായും സര്‍ക്കുലറില്‍ പറയുന്നു. 2020 ജനുവരി 28 മുതല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും സര്‍ക്കുലറിലുണ്ട്.

പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ ഈ മാസം ആദ്യം ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതിഷേധം.

എന്നാല്‍ ഭരണഘടനാ അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് സര്‍ക്കുലറെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 114 അധ്യാപകരുടെ ഒപ്പോടെയാണ് സര്‍ക്കുലര്‍ പാസാക്കിയിരിക്കുന്നത്.

Content Highlight: Can't participate in anti national activities: IIT-Bombay

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented