മതം മാറിയ ദളിതര്‍ക്കും സംവരണം: കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട് സുപ്രീംകോടതി തേടി 


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

ന്യൂഡല്‍ഹി: പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്ന് മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധമത വിഭാഗങ്ങളിലേക്ക് മാറിയവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടോ എന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതി തേടി. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇപ്പോഴത്തെ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

മതം മാറിയ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ രംഗനാഥ് മിശ്ര കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

സാമൂഹികമായി വളരെയധികം ചലനങ്ങള്‍ സൃഷ്ടിക്കുന്ന വിഷയമാണിതെന്നും സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്തൊക്കെ ചലനങ്ങള്‍ ഉണ്ടായാലും കേസില്‍ തീര്‍പ്പ് കല്പ്പിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പത്ത് വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത ഹര്‍ജി ഇത് വരെ പരിഗണിക്കാതിരുന്നതിന് കാരണം ഈ സാമൂഹിക ചലനങ്ങള്‍ ആകാമെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: Can’t go into Rafale issue over and over again: Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented