മകളോ തൊഴിലോ- ഏതെങ്കിലും ഒന്നുമാത്രം തിരഞ്ഞെടുക്കാന്‍ അമ്മയെ നിർബന്ധിക്കാനാവില്ലെന്ന് കോടതി


പ്രതീകാത്മകചിത്രം| Photo: Mathrubhumi

മുംബൈ: മകള്‍ അല്ലെങ്കില്‍ തൊഴില്‍, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തേ പറ്റൂ എന്ന് ഒരമ്മയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചന വ്യവഹാരം നിലനില്‍ക്കുന്ന ദമ്പതിമാര്‍, മകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച കേസിലാണ് നിര്‍ണായക വിധി. ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

പോളണ്ടിലെ ക്രാക്കോവില്‍ ജോലിക്ക് അവസരം ലഭിച്ചതിന് പിന്നാലെ അവിടേക്ക് താമസം മാറാനും ഒന്‍പതുവയസ്സുകാരിയായ മകളെയും ഒപ്പം കൊണ്ടുപോകാനുമായിരുന്നു യുവതിയുടെ തീരുമാനം. ഇതിന് അനുമതി തേടിയാണ് അവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. മകളെ പോളണ്ടിലേക്ക് കൊണ്ടുപോയാല്‍പ്പിന്നെ തനിക്ക് അവളെ കാണാനാകില്ലെന്നായിരുന്നു ഇയാളുടെ വാദം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ടിലെ സ്ഥിതി കലുഷിതമാണെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

മകളും അച്ഛനും തമ്മിലുള്ള സ്‌നേഹത്തോളം പ്രത്യേകതയുള്ള മറ്റൊന്നും ഇതുവരെയില്ലെന്നും ഇനിയുണ്ടാവുകയുമില്ലെന്നും കോടതി നിരീക്ഷിച്ചു. മകള്‍ മറ്റൊരിടത്തേക്ക് താമസം മാറുന്നതില്‍ വേദനിക്കുന്ന അച്ഛനാണ് ഒരുവശത്ത്. മറുവശത്ത് തൊഴില്‍മേഖലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന സ്ത്രീയും. ഇത്രയും കാലം യുവതിയായിരുന്നു മകളെ സംരക്ഷിച്ചിരുന്നത്. അവര്‍ തനിച്ച് മകളെ വളര്‍ത്തി. മകളുടെ പ്രായം പരിഗണിച്ച് അമ്മയെ അനുഗമിക്കാന്‍ മകളെ അനുവദിക്കേണ്ടത് പ്രധാനമാണ്, കോടതി നിരീക്ഷിച്ചു.

ജോലി സ്വീകരിക്കാന്‍ തയ്യാറായ ഒരമ്മയ്ക്ക്, അവരുടെ തൊഴിലിന്റെ ഭാവിസാധ്യതകള്‍ നിഷേധിക്കാന്‍ കോടതിക്ക് കഴിയില്ല. ഈ അവസരം യുവതിക്ക് നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിദേശരാജ്യത്തേക്ക് കൊണ്ടുപോകുമ്പോള്‍ മകള്‍ക്ക് ആശങ്കയുണ്ടാകുമെന്ന പിതാവിന്റെ വാദവും കോടതി തള്ളി. മാതാപിതാക്കള്‍ക്കൊപ്പം പുതിയസ്ഥലത്തേക്ക് പോകുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം അസാധാരണമായ സംഗതിയല്ല. ജോലിക്കു പോകുന്ന സ്ത്രീകള്‍ കുട്ടികളെ ഡേ കെയര്‍ സംവിധാനങ്ങളില്‍ ഏല്‍പിക്കുന്നതും അസാധാരണമല്ലെന്നും ജസ്റ്റിസ് ഭാരതി ചൂണ്ടിക്കാണിച്ചു. മാത്രമല്ല, യുവതിയുടെ അമ്മ, കൊച്ചുമകളെ നോക്കാന്‍ അവര്‍ക്കൊപ്പം പോകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പോളണ്ടിലേക്ക് കുട്ടിയെ ഒപ്പം കൊണ്ടുപോകാന്‍ യുവതിക്ക് കോടതി അനുമതി നല്‍കി. കൂടാതെ യുവാവിന് മകളെ നേരിട്ടും അല്ലാതെയും കാണാനുള്ള അവസരം ഒരുക്കണമെന്നും നിര്‍ദേശിച്ചു. സ്‌കൂള്‍ അവധിക്കാലത്ത് മകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അച്ഛനെ കാണാന്‍ അനുമതി നല്‍കണമെന്നും എല്ലാദിവസവും വെര്‍ച്വലായി തമ്മില്‍ കാണാനുള്ള അവസരം ഒരുക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: can not force a mother to choose between child and career

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented