രാഹുൽ ഗാന്ധി | Photo : ANI
ന്യൂഡല്‍ഹി: സഹോദരനും ബിജെപി നേതാവുമായ വരുണ്‍ ഗാന്ധിയെ കാണാനോ സ്നേഹപൂര്‍വം ആലിംഗനം ചെയ്യാനോ തനിക്ക് മടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരുണ്‍ ഗാന്ധി പിന്തുടരുന്ന രാഷ്ട്രീയ ആശയത്തോടാണ് തനിക്ക് വിയോജിപ്പെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആര്‍എസ്എസ്) ഒപ്പം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മരിക്കുന്നതിനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
"വരുണ്‍ ബിജെപി പ്രവര്‍ത്തകനാണ്. ഭാരത് ജോഡോ യാത്രയിലേക്ക് വന്നാല്‍ ചിലപ്പോള്‍ അത് അദ്ദേഹത്തിന് പ്രശ്നമുണ്ടാക്കിയേക്കാം. എന്റെ ആശയം അദ്ദേഹത്തിന്റെ ആശയവുമായി ഒത്തുപോകില്ല. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ ശിരച്ഛേദം നടത്തണം. എന്റെ കുടുംബത്തിന് ഒരു ആശയമുണ്ട്, ഒരു ചിന്താരീതിയുണ്ട്. വരുണ്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത രാഷ്ട്രീയ ആശയം ഇപ്പോഴും പിന്തുടരുന്നു. ആ ആശയത്തില്‍ അദ്ദേഹം മുഴുകിയിരിക്കുകയാണ്. പക്ഷെ, ആ ആശയം എനിക്ക് അംഗീകരിക്കാനാകുന്നതല്ല", രാഹുല്‍ പറഞ്ഞു.
രാഹുലിനേക്കാള്‍ പത്ത് വയസ് ഇളയതാണ് വരുണ്‍ ഗാന്ധി. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായും വരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് വരുണ്‍ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: Rahul Gandhi, Varun Gandhi, BJP, Congress, Bharat Jodo Yatra
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..