ലക്നൗ: വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ക്ലാസ്സുകളോ പരീക്ഷകളോ ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല യാതൊരു വിധ സാംസ്‌കാരിക പരിപാടികളും കാമ്പസിലുണ്ടായിരിക്കുന്നതല്ല. അതിനാല്‍ തന്നെ കുട്ടികളെ കാമ്പസില്‍ കണ്ട് പോവരുതെന്നാണ് ലക്‌നൗ സര്‍വ്വകലാശാലയുടെ ഉത്തരവ്.

കാമ്പസില്‍ അന്നേ ദിവസം വരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും  കുട്ടികളെ കാമ്പസിലയക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും സര്‍വ്വകലാശാല പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ശിവരാത്രിക്കു വേണ്ടിയാണ് സര്‍വ്വകലാശാലയ്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ സര്‍ക്കുലറിലെ ആദ്യ ഖണ്ഡികയില്‍ തന്നെ സര്‍വ്വകലാസാലയ്ക്ക് വാലന്റൈന്‍സ് ദിനത്തോടുള്ള വിരോധം പ്രകടമാണ്.

'പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നു. മഹാശിവരാത്രിയായതിനാല്‍ നാളെ അവധിയായിരിക്കും' എന്നാണ് സര്‍ക്കുലറിന്റെ തുടക്കത്തില്‍ പറയുന്നത്.

'ക്ലാസ്സുകളോ പരീക്ഷകളോ അന്നേ ദിവസം ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല യാതൊരു വിധ സാംസ്‌കാരിക പരിപാടികളും കാമ്പസിലുണ്ടായിരിക്കുന്നതല്ല'. അതിനാല്‍ തന്നെ കുട്ടികളെ ഒരു സാഹചര്യത്തിലും കാമ്പസില്‍ കണ്ട് പോവരുതെന്നും സര്‍ക്കുലര്‍ ശട്ടം കെട്ടുന്നു.
മാത്രമല്ല വാലന്റൈന്‍സ് ദിനത്തില്‍ കുട്ടികളെ രക്ഷിതാക്കള്‍ കോളേജിലയക്കരുതെന്നും നിയമം ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

വാലന്റൈന്‍സ് ദിനത്തില്‍ കാമ്പസില്‍ സമ്മാനപ്പൊതികളോ പൂക്കളോ കൊണ്ട് വരരുതെന്ന് കഴിഞ്ഞ വര്‍ഷം ലക്‌നൗ സര്‍വ്വകലാശാല ഉത്തരവിറക്കിയിരുന്നു.