ലോക്ക്ഡൗൺ ഇളവുകൾ നിലവിൽവന്നതോടെ ഡൽഹി ജൻപഥ് മാർക്കറ്റിൽ കടകൾ തുറക്കുന്നു. ഫോട്ടോ: സാബു സ്‌കറിയ
ന്യൂഡല്‍ഹി: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും അടച്ചിടുന്ന കാര്യത്തില്‍ കച്ചവടക്കാരുടെ അഭിപ്രായം ആരാഞ്ഞു വരികയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). ഇതുസംബന്ധിച്ച ഓണ്‍ലൈന്‍ സര്‍വെ നടപടിക്രമങ്ങള്‍ക്ക് സിഐഎടി തുടക്കം കുറിച്ചു.
വ്യാപാരികള്‍ക്കിടയില്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വേയുടെ ഫലം ലഭിച്ചശേഷം വെര്‍ച്വല്‍ യോഗം ചേര്‍ന്ന് കടകള്‍ അടച്ചിടേണ്ടതുണ്ടോ എന്നകാര്യം ചര്‍ച്ചചെയ്യും. ഡല്‍ഹിയിലെ വ്യാപാരികളുമായും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുമായും ആലോചിച്ച ശേഷമാവും അന്തിമ തീരുമാനമെടുക്കുകയെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രാജ്യതലസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ജൂലായ് അവസാനത്തോടെ അഞ്ചര ലക്ഷമായി ഉയരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞ സാഹചര്യത്തിണ് കടകള്‍ അടച്ചിടുന്നതിനെപ്പറ്റി ആലോചിക്കുന്നത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുമായി വ്യാപാരികള്‍ പൂര്‍ണമായും സഹകരിക്കുമെന്നും കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷമായി ഉയരുന്നത് തടയാന്‍ ശ്രമിക്കുമെന്നും കണ്ഡേല്‍വാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ 34,687 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് ഡല്‍ഹി.
Content Highlights: CAIT seeks traders' opinion over shutting Delhi markets again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..