പ്രതീകാത്മ ചിത്രം | Photo: PTI
ന്യൂഡല്‍ഹി: എല്‍ഐസിയുടെ ഓഹരികള്‍ വില്ക്കാന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്കി. പൊതുജനങ്ങള്‍ക്കാണ് ഓഹരി വില്‍ക്കുക. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉപസമിതി യോഗമാണ് അംഗീകാരം നല്‍കിയത്. എല്‍ഐസിയുടെ ഓഹരികള്‍ വില്ക്കാന് നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഈ തീരുമാനം നടപ്പിലാക്കാന്‍ അനുമതി നല്‍കുകയാണ് സാമ്പത്തികകാര്യ സമിതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
എത്ര ശതമാനം ഓഹരികളാണ് വില്‍ക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു. എല്‍ഐസി സ്വകാര്യ വത്കരിക്കുന്നതിനെതിരെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Content Highlight: Cabinet clears LIC stake sale
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..