Photo - ANI
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കില്‍ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് ഓഹരിയുടമകളുടെ വിഹിതം കേന്ദ്ര സര്‍ക്കാരും എല്‍ഐസിയും വിഭജിക്കും' - സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഐഡിബിഐ ബാങ്കിലെ മാനേജ്‌മെന്റ് നിയന്ത്രണം ഉപേക്ഷിച്ച് ഓഹരി ഉടമസ്ഥാവകാശം കുറയ്ക്കുന്നതിന് എല്‍ഐസി ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഐഡിബിഐ ബാങ്കിന്റെ നിലവിലെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സര്‍ക്കാരിന്റേയും എല്‍ഐസിയുടേയും പക്കലാണ് (കേന്ദ്ര സര്‍ക്കാരിന് 45.48%, എല്‍ഐസിക്ക് 49.24 %). നിലവില്‍ ബാങ്കിന്റെ മാനേജ്‌മെന്റ് നിയന്ത്രണമുള്ള പ്രമോട്ടറാണ് എല്‍ഐസി.
Content Highlights: Cabinet approves strategic disinvestment, transfer of management control in IDBI Bank
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..