കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി; നിര്‍മാണച്ചെലവ് 1,957.05 കോടി


File Photo: Mathrubhumi

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ളതാണ് രണ്ടാംഘട്ടം. 11.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണിത്. 11 സ്‌റ്റേഷനുകള്‍ ഇതിലുണ്ടാകും. 1,957.05 കോടിരൂപയാണ് ചെലവ്. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്റെ വികസനം അടക്കമുള്ളവ ഉള്‍പ്പെട്ടതാണ് രണ്ടാംഘട്ടം. രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.

ആലുവ മുതല്‍ പേട്ടവരെ ഉള്ളതായിരുന്നു മെട്രോയുടെ ഒന്നാംഘട്ടം. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാംഘട്ടത്തില്‍ 22 സ്‌റ്റേഷനുകളാണുള്ളത്. 5181.79 കോടിരൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെ നീളുന്നതാണ് 1 എ ഘട്ടം. 710.93 കോടി ആയിരുന്നു ഇതിന്റെ നിര്‍മാണ ചെലവ്. എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെ നീളുന്ന 1ബി ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 1.20 കിലോമീറ്ററാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം.

കേരളത്തിനുള്ള ഓണ സമ്മാനമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 4500 കോടിയുടെ വികസന പദ്ധതികള്‍ക്ക് അടുത്തിടെ നടത്തിയ കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തില്‍ കൊച്ചി മെട്രോ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ എത്തുമ്പോള്‍ യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ഗതാഗത സംവിധാനങ്ങളാണ് കൊച്ചിയില്‍ ഒരുമിക്കുന്നത്. ഏകീകൃത മെട്രോപൊളിറ്റന്‍ ഗതാഗത അതോറിറ്റിക്കു കീഴില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമാണെന്നും അധികൃതര്‍ പറയുന്നു.

Content Highlights: Kochi metro phase 2 Union Cabinet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented