ദേശീയതാത്പര്യം മുന്‍നിർത്തിയുള്ള പരിപാടികള്‍ക്ക് 30 മിനിറ്റ്: ചാനലുകള്‍ക്ക് പുതിയ മാർഗനിർദേശം


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകള്‍ അപ്‌ലിങ്ക്‌ ചെയ്യുന്നതിനും ഡൗണ്‍ലിങ്കുചെയ്യുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ദേശീയതാത്പര്യം മുന്‍നിർത്തിയുള്ളതും ദേശീയ പ്രധാന്യമുള്ളതുമായ പരിപാടികള്‍ക്ക് 30 മിനിറ്റ് ചാനലുകള്‍ മാറ്റിവെക്കേണ്ടിവരും.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍/എല്‍എല്‍പികള്‍ക്കുള്ള അനുമതികള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനാണ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 11 വര്‍ഷം മുമ്പ് 2011-ലാണ് അവസാനമായി ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ഭേദഗതി ചെയ്തിട്ടുള്ളത്.



പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് പരിപാടികളുടെ തത്സമയ സംപ്രേക്ഷണത്തിന് അനുമതി തേടേണ്ടതിന്റെ ആവശ്യകത ഇതോടെ ഒഴിവാകും. തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ മാത്രമേ ആവശ്യമുള്ളൂ.

ഭാഷ മാറ്റുന്നതിനോ, സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനില്‍ നിന്ന് ഹൈ ഡെഫനിഷനിലേക്കോ തിരിച്ചോ ട്രാന്‍സ്മിഷന്‍ മോഡ് മാറ്റുന്നതിനോ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. മുന്‍കൂര്‍ അറിയിപ്പ് മാത്രമേ ആവശ്യമുള്ളൂ. ഒരു കമ്പനിക്ക് അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഡയറക്ടറെയോ പാര്‍ട്ണറെയോ മാറ്റുന്നതിനും പുതിയ ചട്ടം അനുമതി നല്‍കുന്നുണ്ട്.

Content Highlights: Cabinet approves guidelines for uplinking, downlinking in TV channels


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented