പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഗ്രാന്റ്; റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസ്


പ്രതീകാത്മകചിത്രം | Photo : Reuters

ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് അനുവദിച്ചു. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി അനുവദിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബോണസ് നല്‍കാന്‍ 1,832.09 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. കൂടാതെ, പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്റായി അനുവദിക്കാനും തീരുമാനിച്ചു.

ആര്‍പിഎഫ് / ആര്‍പിഎസ്എഫ് ഉദ്യോഗസ്ഥരൊഴികെയുള്ള നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കാണ് ബോണസ് അനുവദിച്ചിട്ടുള്ളത്. ട്രാക്ക് മെയിന്റെയ്‌നര്‍, ഡ്രൈവര്‍, ഗാര്‍ഡ്, സ്റ്റേഷന്‍ മാസ്റ്റര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ ഹെല്‍പര്‍, കണ്‍ട്രോളര്‍, പോയിന്റ്‌സ്മാന്‍ എന്നീ തസ്തികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മിനിസിറ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി ജീവനക്കാര്‍ എന്നിവര്‍ക്കാണ് പിഎല്‍ ബോണസിന് അര്‍ഹത. 11.27 ലക്ഷത്തോളം റെയില്‍വേ ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. 78 ദിവസത്തേക്ക് അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോണസ്തുക 17,951 രൂപയാണ്.



ഇന്ധനവിലവര്‍ധനവ് പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്ന അധികഭാരം കുറയ്ക്കുന്നതിനാണ് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികള്‍ക്ക് 22,000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവ സര്‍ക്കാര്‍ നിര്‍ണയിക്കുന്ന വിലയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് എല്‍പിജി വിതരണം ചെയ്യുന്നത്. 2020 മുതല്‍ 2022 വരെയുള്ള രണ്ട് വര്‍ഷക്കാലയളവില്‍ പാചകവാതക വിതരണരംഗത്ത് പൊതുമേഖല എണ്ണക്കമ്പനികള്‍ നഷ്ടം നേരിടുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ വ്യക്തമാക്കി.


Content Highlights: Cabinet, Announces, Bonus, For Railway Employees, Rs 22,000 crore boost for oil firms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented