എയര്‍ബസും ടാറ്റയും കൈകോര്‍ക്കും; C295 എയര്‍ക്രാഫ്റ്റ് പ്ലാന്റ് ഗുജറാത്തില്‍, മോദി തറക്കല്ലിടും


ഇതാദ്യമായാണ് സി- 295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്തുനിര്‍മിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍

Photo: Airbus

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വമ്പന്‍ എയര്‍ബസും ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം (ടി.എ.എസ്.എല്‍.)സും കൈകോര്‍ക്കുന്നു.

ഗുജറാത്തിലെ വഡോദരയിലാണ് നിര്‍മാണ പ്ലാന്റ് നിലവില്‍ വരിക. പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതാദ്യമായാണ് സി- 295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്തുനിര്‍മിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു.



2021 സെപ്റ്റംബറിലാണ് 56 സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി ഏകദേശം 21,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. വ്യോമസേനയിലെ പഴക്കംചെന്ന അവ്‌റോ- 748 വിമാനങ്ങള്‍ക്കു പകരമായാണ് സി- 295 എയര്‍ക്രാഫ്റ്റുകള്‍ എത്തുന്നത്.

കരാര്‍ പ്രകാരം, നാലുവര്‍ഷത്തിനകം ആദ്യത്തെ 16 എയര്‍ക്രാഫ്റ്റുകള്‍ 'ഫ്‌ളൈ എവേ' കണ്ടീഷനില്‍ എയര്‍ബസ് ഇന്ത്യക്ക് കൈമാറും. ബാക്കിയുള്ള 46 എയര്‍ ക്രാഫ്റ്റുകള്‍ ടി.എ.എസ്.എല്‍. ഇന്ത്യയില്‍ നിര്‍മിക്കും. എയര്‍ബസും ടി.എ.എസ്.എല്ലുമായുള്ള വ്യാപാര സഹകരണത്തിന്റെ ഭാഗമായാണ് ഇത്.

നിലവില്‍ വ്യോമസേനയുടെ ഭാഗമായ എയര്‍ക്രാഫ്റ്റുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാന്‍ സഹായിക്കുന്നവയാണ് സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍. അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കല്‍ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താനാകും. പ്രത്യേക മിഷനുകളിലും ദുരന്തങ്ങളിലും മാരിടൈം പട്രോളിങ്ങിനും സി-295 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗപ്രദമാണ്.

Content Highlights: c 295 transport aircraft manufacturing unit to be set up at gujrat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented