പ്രതീകാത്മക ചിത്രം | Photo:AFP
ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ- നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അസമില്‍ ബിജെപി സഖ്യത്തിനും വലിയ മുന്നേറ്റമാണുള്ളത്. രാജ്യത്ത് 13 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.
മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ കോണ്‍ഗ്രസും മധ്യപ്രദേശിലെ കണ്ട്‌വയില്‍ ബിജെപിയും ദാദ്ര നാഗര്‍ഹവേലിയില്‍ ശിവസേനയും മുന്നിട്ടുനില്‍ക്കുന്നു.
പതിനാല് സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തും ബിജെപി മുന്നേറുന്നു. രണ്ടിടത്ത് സഖ്യകക്ഷികളും മുന്നേറുന്നു.
പശ്ചിമബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നു. കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ച രണ്ട് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിജയിച്ച ബിജെപി നേതാക്കള്‍ എംപിമാരായി തുടരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബിഹാറിലെ രണ്ട് മണ്ഡലങ്ങളില്‍ ഓരോ സീറ്റില്‍ ആര്‍ജിഡിയും ജെഡിയുവും മുന്നിട്ടുനില്‍ക്കുന്നു. കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റില്‍ മുന്നേറുന്നു. മധ്യപ്രദേശില്‍ മൂന്ന് സീറ്റില്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന രണ്ടിടത്തും കോണ്‍ഗ്രസ് മുന്നേറി.
ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും വിജയത്തിലേക്ക് നീങ്ങുകയാണ്. മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടന്ന ഏക മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നേറുന്നു.
Content Highlights: Bypolls Results 2021, Mamata Banerjee, Bengal bypolls, BJP, Lok Sabha seats


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..