ബൈജൂസിന് നഷ്ടം 4588 കോടി; കമ്പനി ലാഭത്തിലാക്കാൻ 2500 തൊഴിലാളികളെ പിരിച്ചുവിടുന്നു


2500 തൊഴിലാളികളെ പിരിച്ചു വിട്ട് പുതുതായി പതിനായിരം അധ്യാപകരെ നിയമിക്കുമ്പോൾ ആകെ 20,000 അധ്യാപകരായി വർധിക്കും. 

Photo: MANJUNATH KIRAN|AFP

ന്യൂഡൽഹി: കമ്പനി ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ 2,500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. അനാവശ്യമായ വിഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതോടൊപ്പം പുതുതായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പിടിഐയോട് വ്യക്തമാക്കി.

'2023 മാർച്ചിനുള്ളിൽ കമ്പനിയെ ലാഭത്തിലാക്കാൻ ഞങ്ങൾ ഒരു വഴി ഒരുക്കുകയാണ്. ബ്രാൻഡിനെക്കുറിച്ച് ഇന്ത്യയിൽ ഉടനീളം കൃത്യമായ ധാരണ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ഇത് ആഗോളതലത്തിൽ കൂടി എത്തിക്കാനാണ് ഒരുങ്ങുന്നത്', ദിവ്യ ഗോകുൽനാഥ് പറഞ്ഞു.

2020- 21 കാലയളവിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. 2019- 20നേക്കാൾ 232 കോടിയുടെ നഷ്ടമാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിൽ 2,511 കോടിയിൽ (സാമ്പത്തിക വർഷം 2020) നിന്ന് 2,428 കോടിയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2500 തൊഴിലാളികളെ പിരിച്ചുവിട്ട് പുതുതായി പതിനായിരം അധ്യാപകരെ നിയമിക്കുമ്പോൾ അധ്യാപകരുടെ എണ്ണം ആകെ 20,000 ആകും.

Content Highlights: Byju's to fire 2500 employees and hire 10000 teachers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented